തിരുവനന്തപുരം: വില്ലേജ് ഓഫീസ് പ്രവര്‍ത്തനത്തിന്റെ പുതിയ മാര്‍ഗരേഖയായ വില്ലേജ് മാന്വല്‍ പരിഷ്ക്കരിച്ചു. പുതിയ പതിപ്പിന് റവന്യൂ വകുപ്പിന്റെ അംഗീകാരവും ലഭിച്ചു. പുതിയ മാന്വല്‍ പരിഷ്ക്കരണത്തിന്റെ ആദ്യ പടി എന്നോളം വില്ലേജ് ഓഫീസുകള്‍ക്ക് ഇനി എല്ലാ വിഷയങ്ങളിലും സര്‍ട്ടിഫിക്കറ്റും സാക്ഷ്യപത്രവും നല്കാന് കഴിയില്ല്.
മറിച്ച് 26 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നല്കാനാകു. അത് പോലെ തന്നെ ഓഫീസില്‍ രാവിലെ 9ന് സ്വീപ്പര്‍ എത്തിയശേഷം 12ന് ഓഫീസില്‍ നിന്ന് പോകണം. സ്ഥലം മാറ്റമില്ലാത്ത തസ്തികയിലുള്ള ഇവരാണു കൈക്കൂലിക്കും ക്രമക്കേടിനും ഇടനിലക്കാരാകുന്നതെന്ന ആക്ഷേപം കണക്കിലെടുത്താണു കര്‍ശന നിബന്ധന.
സൂര്യോദയത്തിനു ശേഷവും അസ്തമയത്തിനു മുന്‍പും മാത്രമേ ഇനി ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണം. വസ്ത്രങ്ങള്‍, താലി, വിവാഹ മോതിരം, ആചാരപരമോ മതപരമായോ കാരണത്താല്‍ ശരീരത്തില്‍ നിന്നു വേര്‍പെടുത്താന്‍ പാടില്ലാത്ത ആഭരണങ്ങള്‍, കൈത്തൊഴില്‍ ഉപകരണങ്ങള്‍, ആരാധനയ്ക്കുള്ള അത്യാവശ്യ വസ്തുക്കള്‍ എന്നിവ ജപ്തി ചെയ്യരുത്.
കലക്ടര്‍ക്കു വേണ്ടി വില്ലേജ് ഓഫിസര്‍ ജപ്തി നടപടികള്‍ നടത്തണം.സ്ത്രീകളുടെ താമസത്തിനു നീക്കിവച്ചിട്ടുള്ള വീടുകളിലോ മുറികളിലോ പ്രവേശിക്കുന്നതിനു മുന്‍പു സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത രണ്ടു പ്രദേശവാസികളുടെ സാന്നിധ്യത്തില്‍ നോട്ടിസ് നല്‍കണം.
വര്‍ഷം 1000 സര്‍വേ കല്ലുകളെങ്കിലും വില്ലേജ് അസിസ്റ്റന്റ് പരിശോധിക്കണം. അഞ്ചുവര്‍ഷം കൊണ്ട് എല്ലാ സര്‍വേ കല്ലുകളുടെയും പരിശോധന പൂര്‍ത്തിയാക്കണം. എന്നിവയെക്കയാണ് വില്ലേജ് ഓഫീസിലെ പുതിയ പെരുമാറ്റചട്ടങ്ങള്‍.
Discussion about this post