തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടതുമുന്നണിയുടെ കേരള സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്ത് നിന്നും തുടങ്ങും. കാനം രാജേന്ദ്രന് നയിക്കുന്ന ജാഥ ശനിയാഴ്ച മഞ്ചേശ്വരത്ത് നിന്നാണ് തുടങ്ങുക.
‘ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് നേതാക്കളുടെ യാത്ര. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കുകയാണ് യാത്രകളുടെ ലക്ഷ്യം. ബിജെപിയെയും കോണ്‍ഗ്രസിനേയും ഒരുപോലെ എതിര്‍ത്ത് എല്‍ഡിഎഫിന്റെ പ്രചാരണമാണ് ജാഥയുടെ ലക്ഷ്യം. തിരുവനന്തപുരത്ത് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി യാത്ര ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് ജാഥകള്‍ ഉദ്ഘാടനം ചെയ്യുക.
ജാഥാ ക്യാപ്റ്റന്‍ പുറമേ പത്ത് ഘടകകക്ഷികളുടേയും പ്രതിനിധികള്‍ ഓരോ ജാഥയിലും അംഗങ്ങളായിരിക്കും. മാര്‍ച്ച് രണ്ടിനാണ് കൂറ്റന്‍ റാലിയോടെ ജാഥകള്‍ സമാപിക്കുന്നത്.
Discussion about this post