കോഴിക്കോട്: ഇന്ന് ഉപതെരഞ്ഞെടുപ്പ്. പന്ത്രണ്ട് ജില്ലകളിലായി 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 3 ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴിന് തുടങ്ങി വൈകീട്ട് അഞ്ചിന് സമാപിക്കും ഒഞ്ചിയം പഞ്ചായത്തിലെ പുതിയോട്ടുംകണ്ടി, പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പോയില്‍, താമരശേരി പഞ്ചായത്തിലെ പള്ളിപ്പുറം, കോട്ടൂര്‍ പഞ്ചായത്തിലെ നരയംകുളം എന്നീ വാര്‍ഡുകളിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ്.
തിരുവനന്തപുരം കിള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞിയിലേക്കും പത്തനംതിട്ട റാന്നി പഞ്ചായത്തിലെ പുതുശേരി മലയിലും ആലപ്പുഴയില്‍ ഭജനമഠം, നാരായണ വിലാസം വാര്‍ഡുകളിലും വോട്ടര്‍മാര്‍ വിധിയെഴുതും.
എറണാകുളം ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത,ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം, കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ കുന്നുകര ഈസ്റ്റ് തുടങ്ങിയവിടങ്ങളിലും ഇന്ന് ജനവിധി തേടും.
കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ജനവിധി നിര്‍ണായകമാണ്. ഈ വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഫലമായിരിക്കും പഞ്ചായത്ത് ആര് ഭരിക്കണമെന്ന കാര്യം തീരുമാനിക്കുക. 17 വാര്‍ഡുകളുള്ള ഒഞ്ചിയം പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫ് പിന്തുണയോടെ ആര്‍എംപിയാണ് ഭരിക്കുന്നത്. ആര്‍എംപി അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഒഞ്ചിയം പഞ്ചായത്തിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി പി ശ്രീജിത്ത് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വടകര അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചിട്ടു
Discussion about this post