തിരുവനന്തപുരം: ജില്ലാ പോലീസ് മേധാവികളുള്‍പ്പെടെ 15 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ബി അശോകന്‍ തിരുവനന്തപുരം റൂറലിലും യു അബ്ദുല്‍ കരീം കോഴിക്കോട് റൂറലിലും പുതിയ പോലീസ് മേധാവികളായി സ്ഥാനമേല്‍ക്കും.
തിരുവനന്തപുരം റൂറല്‍ എസ്പിയായിരുന്ന എ അശോക്കുമാറിനെ മാറ്റിയാണ് കൊല്ലം റൂറല്‍ പോലീസ് മേധാവിയായിരുന്ന ബി അശോകനെ തിരുവനന്തപുരം റൂറലില്‍ നിയമിച്ചത്.
കോഴിക്കോട് റൂറല്‍ പോലീസ് മേധാവിയായിരുന്ന ജി ജയ്‌ദേവിനെ പത്തനംതിട്ട ജില്ല പോലീസ് മേധാവിയായി നിയമിച്ച ഒഴിവിലാണ് എംഎസ്പി കമാണ്ടന്റായിരുന്ന യു അബ്ദുല്‍ കരീമിനെ മാറ്റിനിയമിച്ചത്.
കെഎപി 3 കമാണ്ടറായിരുന്ന കെജി. സൈമണാണ് കൊല്ലം റൂറല്‍ പോലീസ് മേധാവി. എ അശോക്കുമാറിനെ പോലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവന്‍സസ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സില്‍ എഐജിയായി നിയമിച്ചു.
പത്തനംതിട്ട ജില്ല പോലീസ് മേധാവിയായിരുന്ന ടി നാരായണനെ പോലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു. എസ്ബിസിഐഡി സെക്യൂരിറ്റി ഡിഐജി എ. അക്ബറിനെ ഡിഐജി ഇന്റലിജന്‍സായും പാലക്കാട് ജില്ല പോലീസ് മേധാവിയായിരുന്ന ദേബേഷ് കുമാര്‍ ബെഹ്‌റയെ പാലക്കാട് കെഎപി രണ്ടാം ബറ്റാലിയന്‍ കമാണ്ടന്റായും മാറ്റിനിയമിച്ചു.
Discussion about this post