കണ്ണൂര്‍: കണ്ണൂര്‍ ഉദയഗിരിയില്‍ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തൊമരക്കാട്ടെ തട്ടാപ്പറമ്പില്‍ ജോസഫ് (65) ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തട്ടാപ്പറമ്പില്‍ ദേവസ്യ, മാളിയേക്കല്‍ ഏലിയാമ്മ, തട്ടാപ്പറമ്പില്‍ മിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കരുവാഞ്ചിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന ജോസഫിനെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് മാസത്തിനിടെ തേനീച്ചയുടെ ആക്രമണത്തില്‍ മരിക്കുന്ന നാലാമത്തെ ആളാണ് ജോസഫ്.