അച്ഛന്‍ നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കി ആതിര ബസിനെ അങ്ങ് വളച്ചെടുത്തു; ധൈര്യത്തോടെ മുന്നോട്ടു കുതിക്കുന്ന വീഡിയോ അങ്ങ് വൈറലുമായി!

കോട്ടയം: ഡ്രൈവര്‍മാരില്‍ അതീവശ്രദ്ധയും മനക്കരുത്തുമുള്ളവര്‍ മാത്രമാണ് ബസും ലോറിയും പോലെയുള്ള ഹെവി വാഹനങ്ങള്‍ ഓടിക്കാറുള്ളത്. മനക്കരുത്ത് ആയുധമാക്കി ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കിടയില്‍ അത്ഭുതമാവുകയാണ് ആതിര. അച്ഛന്‍ ഓടിക്കുന്ന ബസില്‍ കയറി ഒന്ന് ഓടിച്ചുനോക്കിയതാണ് ആതിര. പക്ഷെ വീഡിയോ സോഷ്യല്‍മീഡിയയിലാകെ അങ്ങ് ഹിറ്റാവുകയായിരുന്നു.

അച്ഛന്‍ മധു തന്നെയാണ് ആതിരയുടെ ഡ്രൈവിങ് ആശാനും. ഡ്രൈവറായ അച്ഛന്റെകൂടെ കൂടി ആതിരയ്ക്കും ഡ്രൈവിങ് എന്നാല്‍ ഒരു പാഷനാണ്. ഒടുവില്‍ അച്ഛന്‍ ഓടിക്കുന്ന ബസിന്റെ വളയം ആതിര പിടിക്കുകയും ചെയ്തു. സ്വന്തമായി ബസ് ഓടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ആതിര താരവുമായി.

ഡ്രൈവര്‍ ആയ കോട്ടയം കുമ്മനം സ്വദേശി മധുവിന്റെയും ഭാര്യ ബിന്ദുവിന്റേയും രണ്ടു മക്കളില്‍ മൂത്തയാളാണ് ആതിര. പഠനത്തോടൊപ്പം ഡ്രൈവിങ്ങും അറിഞ്ഞിരിക്കണം എന്ന പിതാവിന്റെ നിര്‍ബന്ധമായിരുന്നു. 13 ആം വയസില്‍ ഡ്രൈവിംഗ് പഠിച്ചുതുടങ്ങിയ ആതിര ആദ്യ പരീക്ഷണം കാറിലായിരുന്നു. പിന്നീട് ആ ഇഷ്ടം കയ്യില്‍ കിട്ടുന്ന ഏതു വാഹനവും ഓടിക്കുന്ന രീതിയില്‍ വളര്‍ന്നു. 1

13 വയസില്‍ നിന്നും ഇന്ന് 26 വയസെത്തിയപ്പോള്‍ കാറില്‍ നിന്നും ബസ് വരെ എത്തി ആതിരയുടെ ആത്മ വിശ്വാസം. പഠനത്തോടൊപ്പം തന്റെ ഉള്ളിലെ ആഗ്രഹങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഭര്‍ത്താവ് അനീഷും കുഞ്ഞുമാണ് ആതിരയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്താകുന്നത്. കോട്ടയം കാരാപ്പുഴയിലാണ് ആതിരയുടെ താമസം.

Exit mobile version