കോഴിക്കോട്: നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഇന്ത്യന്‍ നാഷ്ണല്‍ ലീഗുമായി (ഐഎന്‍എല്‍) ലയിച്ചു. രാജ്യത്ത് ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്ന വര്‍ത്തമാനകാലത്ത് ഇടത് മതേതര ശക്തിയുമായി കൈകോര്‍ത്ത് നടത്തുന്ന ആത്മാര്‍ത്ഥ ശ്രമങ്ങള്‍ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ ഭാഗമാണ് ലയനമെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ചെയര്മാന് പിടിഎ റഹീം എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലയന നീക്കത്തിന് ഐഎന്‍എല്‍ അഖിലേന്ത്യാ നേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ട്. എന്എസ്സിയുടെ ലയന തീരുമാനത്തെ ഐഎന്‍എല്‍ നേത്യത്വം സ്വാഗതം ചെയ്യുന്നതായി ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ എപി അബ്ദുല്‍ വഹാബ് പറഞ്ഞു. ലയന സമ്മേളനം മാര്‍ച്ച് അവസാനത്തില്‍ കോഴിക്കോട് വെച്ച് നടക്കും. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ബാനറില്‍ ഒറ്റക്കെട്ടായി പൂര്‍ണ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഇരുപാര്‍ട്ടി നേതാക്കളും വ്യക്തമാക്കി.
Discussion about this post