പേപ്പര്‍ രൂപത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം! തിരുവനന്തപുരത്ത് യാത്രക്കാരനില്‍ നിന്നും 17 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചെടുത്തു

തിരുവനന്തപുരം: 17 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വര്‍ണ്ണം പേപ്പര്‍ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിമാനയാത്രക്കാരന്‍ പിടിയില്‍. കോവളം സ്വദേശി അഭിലാഷിനെ(28)യാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഹാര്‍ഡ്ബോര്‍ഡിന്റെ പാളികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ചൊവ്വാഴ്ച രാവിലെ ബഹ്‌റൈനില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന ഗള്‍ഫ് എയര്‍ വിമാനത്തിലെ യാത്രക്കാരനാണ്ഇയാള്‍. ചെക്ക്-ഇന്‍-ബാഗില്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ്ബോര്‍ഡ് പെട്ടിയിലെ പാളികള്‍ക്കിടയിലാണ് സ്വര്‍ണം ഒളിപ്പിച്ചത്.

കസ്റ്റംസ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്ണേന്ദു രാജാ മിന്റോ, അസി. കമ്മിഷണര്‍ ജയരാജ്, സൂപ്രണ്ടുമാരായ രാമലക്ഷ്മി, രാമചന്ദ്രന്‍, ജോസഫ് ഇന്‍സ്‌പെക്ടര്‍മാരായ സോനു എന്നിവരാണ് ഇയാളെ പിടികൂടി ചോദ്യംചെയ്തത്. ഇയാള്‍ക്കെതിരേ കസ്റ്റംസ് കേസെടുത്തു. പിടിച്ചെടുത്ത സ്വര്‍ണം കസ്റ്റംസിന്റെ വെയര്‍ഹൗസിലേക്കു മാറ്റി.

Exit mobile version