പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് വന്‍ കുഴല്‍പ്പണ വേട്ട. 55 ലക്ഷം രൂപയുമായി രണ്ട് പേരെ പോലീസ് പിടികൂടി. താമരശ്ശേരി സ്വദേശി കബീര്‍, കൊടുവള്ളി സ്വദേശി ബെന്‍സര്‍ എന്നിവരെയാണ് മണ്ണാര്‍ക്കാട് സിഐയും സംഘവും കസ്റ്റഡിയിലെടുത്തത്.
പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് കാറില്‍ പോകുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.