തിരുവനന്തപുരം: വനിതാ കമ്മീഷന് മുന്നില്‍ ഷര്‍ട്ടിന്റെ കുക്കയിച്ച മധ്യവയന് നിയമത്തിന്റെ കുരുക്ക്. പരാതി പറയാന്‍ എത്തിയ ചെന്ത്രാപ്പിന്നി സ്വദേശിയായ അറുപതുകാരനെതിരേയാണ് കമ്മിഷന് നടപടിക്കൊരുങ്ങുന്നത്. ഇയാള്‍ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് അടക്കമുള്ളവരുടെ മുന്നില്‍ ഷര്‍ട്ടിന്റെ കുടുക്കഴിക്കേുകയായിരുന്നു.
ശേഷം ഇയാളെ കമ്മീഷന് ശാസിക്കുകയും എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മെഗാ ആദാലത്തില്‍ സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം കേള്‍ക്കുന്നതിനിടെയാണ് സംഭവം.
മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണിക്കാനായിരുന്നു അറുപതുകാരന് ഷര്‍ട്ടിന്റെ കുടുക്ക് അഴിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്ന് ചൂണ്ടി കാണിച്ച് കമ്മീഷന് ശാസിക്കുകയായിരുന്നു. അതേസമയം ഷര്‍ട്ട് അഴിക്കരുതെന്ന് കമ്മീഷന് അധ്യക്ഷ വിലക്കിയിട്ടും ഇയാള്‍ ഷര്‍ട്ട് മുഴുവനായും അഴിച്ചതാണ് കമ്മീഷനെ ചൊടിപ്പിച്ചത്.
സ്ഥലക്കച്ചവടത്തില്‍ ഇടനിലക്കാരന് കൂടിയായ ഇയാള്‍ 12.5 സ്ഥലം രണ്ട് ലക്ഷം രൂപയ്ക്ക് വില്ക്കാന് ധാരണയായ കച്ചവടത്തില്‍ തനിക്കുകിട്ടിയ പണത്തില്‍ നിന്ന് 55,000 രൂപ വാങ്ങിയതായി സ്ഥലത്തിന്റെ ഉടമ പരാതി നല്‍കിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാവാതിരുന്ന ഇയാളെ ഇന്നലെ പോലീസിനെ കൊണ്ടാണ് വിളിച്ചുവരുത്തിയത്. എന്നാല്‍ പണം കൈപ്പറ്റിയില്ലെന്നായിരുന്നു അദാലത്തില്‍ ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഉടമ ഇയാള്‍ക്കെതിരെ നല്കിയ പരാതിയുടെ പകര്‍പ്പ് കമ്മീഷന് കാണിച്ചപ്പോഴാണ് താന്‍ ആക്രമണത്തിനിരയായിട്ടുണ്ട് എന്ന് പറഞ്ഞ് മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണിക്കാനെന്നവണ്ണം ഷര്‍ട്ടിന്റെ കുടുക്കഴിക്കുകയായിരുന്നു
Discussion about this post