തിരുവനന്തപുരം; ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയ്യാറായി. തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയും സ്ഥാനം പിടിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനാണ് മൂന്നാമതായി പരിഗണിക്കപ്പെടുന്ന വ്യക്തിയെന്നും സൂചനകളുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബിജെപി പുറത്തുവിട്ടിട്ടില്ല.
പ്രമുഖ നേതാക്കളെ കളത്തില്‍ ഇറക്കി ജയം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. ആറ്റിങ്ങലില്‍ പികെ കൃഷ്ണദാസും ശോഭ സുരേന്ദ്രനുമാണ് പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖ നേതാക്കള്‍. പത്തനംതിട്ടയില്‍ എംടി രമേശിനാണ് മുന്‍ഗണന. തൃശ്ശൂരില്‍ കെ സുരേന്ദ്രനും എ എന്‍ രാധകൃഷ്ണനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള സ്ഥീകരിച്ചിട്ടുണ്ട്.
അഞ്ച് സീറ്റുകളില്‍ ബിഡിജെഎസിന് നല്‍കാനാണ് ബിജെപി തീരുമാനം. നേരത്തെ സംഘടന ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് മടങ്ങുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖന് വെളിപ്പെടുത്തിയിരുന്നു.
Discussion about this post