വൈക്കം: ടിവി കാണുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ യുവതിയെ നിലവിളക്കിനടിച്ച് ഭര്തൃസഹോദരന്. ഉദയനാപുരം അക്കരപ്പാടം മുപ്പതില്‍ രജികുമാറിന്റെ ഭാര്യ അഞ്ജു (28)വാണ് ഭര്‍ത്തൃസഹോദരന്‍ ബൈജുവിന്റെ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
അഞ്ജു കസേരയില്‍ ഇരുന്ന് കാലുയര്‍ത്തി വച്ച് ടിവി കാണുന്നതിനെ ബൈജു ചോദ്യം ചെയ്തിരുന്നു. തുര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് ഇയാള്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന നിലവിളക്കെടുത്ത് യുവതിയുടെ തലയ്ക്കടിച്ചത്.
നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളുമാണ് രക്തത്തില്‍ കുളിച്ച് കിടന്ന യുവതിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബൈജുവിന്റെ പേരില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. വൈക്കത്ത് കോഴിക്കടയില്‍ ജോലിക്കാരനാണ് ബൈജു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം.
Discussion about this post