കൊച്ചി: അഹിന്ദുക്കളെ ദേവസ്വം കമ്മീഷ്ണറായി നിയമിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നല്കിയ ഹര്‍ജിയിലാണ് ദേവസ്വം കമ്മീഷ്ണറായി അഹിന്ദുക്കളെ നിയമിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ദേവസ്വം കമ്മീഷണര്‍ ആയി അഹിന്ദുക്കളെ നിയമിക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ആയിരുന്നു ശ്രീധരന്‍പിള്ള ഹര്‍ജി നല്‍കിയത്.
Discussion about this post