കോഴിക്കോട്: ആറ് ലിറ്റര്‍ വിദേശ മദ്യവുമായി കോഴിക്കോട് സ്വദേശി പിടിയില്‍. ഈങ്ങാപ്പുഴ കാക്കവയല്‍ താന്നിക്കല്‍ ഷാജി മാത്യുവിനെയാണ് ആണ് ഇന്നലെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കെഎസ്ആര്‍ടിസി ബസില്‍ വെച്ച് 47കാരനായ ഷാജി പിടിയിലായത്.
ദേശിയ പാത 766 വെണ്ണക്കാട് തൂക്ക് പാലത്തിന് സമീപത്ത് വെച്ചാണ് പിടിയിലായത്. കോഴിക്കോട് നിന്നും അടിവാരം ഭാഗത്തേക്ക് പോവുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നുമാണ് ഷാജിയെ പിടികൂടിയത്.