കൊല്ലം: ആദ്യത്തെ കണ്മണികളായി നാല് പൊന്നോമനകളെ കിട്ടിയ സന്തോഷത്തില്‍ മതിമറന്ന് കൊല്ലം ശാസ്താംകോട്ടയിലെ ദമ്പതികള്‍.
പള്ളിശ്ശേരിക്കല്‍ കൊച്ചു തുണ്ടില്‍ വീട്ടില്‍ അനഘ രതീഷ് ദമ്പതികള്‍ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം. മൂന്ന് വര്‍ഷം മുന്‍പാണ് ബിഎസ്എഫ് ജവാനായ രതീഷും അനഘയും വിവാഹിതരാകുന്നത്.
ഭര്‍ത്താവിനൊപ്പം ജോലിസ്ഥലത്തായിരുന്ന അനഘ ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അടൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു പ്രസവം.
മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് കടിഞ്ഞൂല്‍ പ്രസവത്തിലൂടെ ഈ ദമ്പതികള്‍ക്ക് ലഭിച്ചത്. അത്യപൂര്‍വ്വമായ ഭാഗ്യത്തില്‍ ദൈവത്തിന് നന്ദി പറയുകയാണീ കുടുംബം.
Discussion about this post