തിരുവനന്തപുരം: മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്തു കൊലപ്പെടുത്തിയ പുക്കാട്ടുപടി അന്തിനാട് നിമിഷ തമ്പിയുടെ കുടുംബത്തിന് സഹായഹസ്തവുമായി സര്‍ക്കാര്‍.
നിമിഷയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് അന്തിനാട്ട് വീട്ടില്‍ എവി തമ്പിയുടെ മകളാണ് നിമിഷ.
കൂടാതെ, ഗര്‍ഭ കേബിളില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച തമിഴ്നാട് രാമനാഥപുരം സ്വദേശി മുതിരുലാണ്ടിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. കൊച്ചി കോര്പ്പറേഷന് പരിധിയില്‍ ജോലി ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.
Discussion about this post