തൃശൂര്‍; കേരളത്തില്‍ അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ച് പിടിക്കുന്നതിന് നടപടികള്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായി പ്രത്യേക ദേവസ്വം ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനായി കരട് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമികള്‍ തിരിച്ചുപിടിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മലപ്പുറത്ത് 45 ഏക്കറും പാലക്കാട് ജില്ലയില്‍ 800 ഏക്കറും കണ്ണൂര്‍ ജില്ലയില്‍ 2900 ഏക്കറും വയനാട് ജില്ലയില്‍ 110 ഏക്കറും ഏറ്റെടുക്കാനുള്ള നടപടികള്‍ ആണ് പുരോഗമിക്കുന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മലപ്പുറം, പന്തല്ലൂര്‍ ഭഗവതി ക്ഷേത്രം വക മലയാള മനോരമ പാട്ടത്തിനെടുത്ത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചു തരാത്ത 500 ഏക്കര്‍ ഭൂമിയില്‍ 400 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുകയും അതില്‍ 369 ഏക്കര്‍ ഭൂമി ദേവസ്വം അധീനതയില്‍ ആക്കുകയും ചെയ്തുവെന്ന് മന്ത്രി അറിയിച്ചു.
Discussion about this post