തിരുവനന്തപുരം: ജനുവരി 8, 9 തീയതികളില്‍ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് അവധി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇതേദിവസങ്ങളില്‍ ഹാജരാകാതിരുന്ന ജീവനക്കാര്‍ക്ക് ആക്സമിക അവധി ഉള്‍പ്പടെ അര്‍ഹതപ്പെട്ട അവധി അനുവദിക്കാനാണ് തീരുമാനം. പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലകാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ആയിരകണക്കിന് ജീവനക്കാര്‍ അന്നത്തെ വേതനം നഷ്ടപ്പെടുത്തിയാണ് സമരത്തില്‍ പങ്കെടുത്തത്.
അതേസമയം പഞ്ച് ചെയ്ത് മുങ്ങുന്ന സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഇനി പിടി വിഴും. സിസിടിവി ക്യാമറ ഉപയോഗിച്ച് ഇത്തരക്കാരെ പിടികൂടാനാണ് തീരുമാനം. ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി കൊണ്ട് പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് പുറത്തിറക്കി. പഞ്ചിങ് കര്‍ശനമാക്കിയതോടെയാണ് ജീവനക്കാരില്‍ ചിലരുടെ പുതിയ അടവ് നേരിടാനാണ് ഈ നോട്ടീസ്.
Discussion about this post