ഈരാറ്റുപേട്ട: അമ്മയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ച പ്രതി പിടിയില്‍. ഇരുപത്തൊന്നുകാരിയെ പീഡിപ്പിച്ച ഈരാറ്റുപേട്ട സ്വദേശിയായ നവാസ് ആണ് പിടിയിലായത്.
2018 ഡിസംബര്‍ അവസാന ആഴ്ചയിലും ഈ വര്‍ഷം ആദ്യവും രണ്ട് തവണയാണ് നവാസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അമ്മയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാളുടെ വീട്ടില്‍ വിളിച്ചുവരുത്തി.
ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രങ്ങളും ഇയാള്‍ പകര്‍ത്തി. അതേസമയം നവാസ് കഞ്ചാവ് കേസിലടക്കം പ്രതിയാണെന്ന് ഈരാറ്റുപേട്ട പോലീസ് പറഞ്ഞു.
Discussion about this post