കൊച്ചി: അച്ചടക്കമുള്ള തടവുകാരനായതിനാലാണ് കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ടിപി വധക്കേസിലെ പ്രതി പികെ കുഞ്ഞനന്തനെതിരെ ഇതുവരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രീയപരിഗണന ഇതുവരെ കുഞ്ഞനന്തന് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്തിനാണെന്ന് വിശദീകരിച്ച് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശിക്ഷ പറഞ്ഞതിന് ശേഷം ഇത് വരെ കുഞ്ഞനന്തനെതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് ഇതുവരെ പരോള്‍ നല്‍കിയതെന്നും രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ വ്യക്തംമാക്കി.
Discussion about this post