മുഹമ്മ: അങ്കണവാടിയില്‍ ഉറക്കാന്‍ കിടത്തിയ മൂന്നുവയസുകാരി സ്വന്തം വീട്ടില്‍ പോയ സംഭവത്തില്‍ ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ അങ്കണവാടിയിലെത്തി തെളിവെടുപ്പ് നടത്തി. കുട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ഉച്ചസമയത്ത് അധ്യാപികയും അയയുമറിയാതെയാണ് കുട്ടി സ്വന്തം വീട്ടിലേക്ക് പോയത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങള്‍ ഇന്ന് ജില്ലാ ഓഫീസര്‍ക്ക് കൈമാറും.അങ്കണവാടിക്ക് ചുറ്റുമതില്‍ വേണമെന്ന ആവശ്യം നാട്ടുകാര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
Discussion about this post