കോഴിക്കോട്: ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജിനെതിരായ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന് എംഎല്‍എയെ തള്ളി ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. എംഎല്‍എയുടെ പെരുമാറ്റം ശരിയായില്ലെന്ന് വി എസ് തുറന്നടിച്ചു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം രേണുരാജിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ രംഗത്തെത്തിയിരുന്നു. സബ് കലക്ടറെ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. ‘അവള്’ എന്നത് അത്ര മോശം വാക്കല്ല. എംഎല്‍എയെന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തത്. തന്റെ സംസാരം ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കില്‍ േഖദം രേഖപ്പെടുത്തുന്നുവെന്നും എംഎല്‍എ പറഞ്ഞു.
Discussion about this post