തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്കാരെ കാത്ത് പുതിയ നിര്‍ദേശങ്ങള്‍ സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയ ശേഷം മുങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പിടി വീഴുന്നത്. പഞ്ചിംഗ് കര്‍ശനമാക്കാന്‍ നിര്‍ദേശം നല്കി പൊതുഭരണ സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറങ്ങി. പഞ്ചിംഗ് ചെയ്ത് മുങ്ങുന്നവരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്താനാണ് നിര്‍ദേശം. മുങ്ങുന്നവരെ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിനു ശേഷവും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ അതിവിദഗ്ധമായി മുങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഇതിനു തടയിടാനാണ് പുതിയ നീക്കം.
Discussion about this post