കണ്ണൂര്‍: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു പ്രതീഷ്. കണ്ണൂര്‍ ബ്യൂറോയുടെ ക്യാമറാ മാന്‍ ആണ് പ്രതീഷ്.
പ്രദേശവാസികളാണ് അപകടത്തില്‍പ്പെട്ട പ്രതീഷിനെ വഴിയരികില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹേഷ്മയാണ് ഭാര്യ. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.
Discussion about this post