കൊണ്ടോട്ടി: ഒരു മാസം മുന്‍പ് മരിച്ച വയോധികയുടെ മൃതദേഹം അനാഥമായി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുന്നു. ഏറ്റെടുക്കാന്‍ ബന്ധുക്കളൊന്നും വരാത്തതാണ് കാരണം. ചെറുകാവ് പേങ്ങാട്ട് വാടകയ്ക്ക് താമസിക്കുന്ന സിസിലി ജോസഫി(65)ന്റെ മൃതദേഹമാണ് അനാഥമായി ഉറ്റവരെ കാത്ത് കിടക്കുന്നത്.
വര്‍ഷങ്ങളായി വാടകയ്ക്ക് പേങ്ങാട്ട് താമസിക്കുന്ന സിസിലിയുടെ ഭര്‍ത്താവ് റോബര്‍ട്ട് ക്രിസ്റ്റ് നാലു വര്‍ഷം മുമ്പ് മരിച്ചു. പിന്നീട് ഒറ്റയ്ക്കായിരുന്നു താമസം. ഒരു മകന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ചെന്നൈയില്‍ വെച്ച് മരിച്ചു.
അവശനിലയില്‍ കണ്ടെത്തിയ സിസിലിയെ നാട്ടുകാര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അവിടെ വച്ച് മരിച്ചതിനുശേഷം, ബന്ധുക്കളെ കണ്ടെത്താനാകാഞ്ഞതോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. പേങ്ങാട്ടെ മേല്‍വിലാസത്തിലാണ് ഇവര്‍ ആധാര്‍ കാര്‍ഡെടുത്തത്. ബന്ധുക്കളെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുന്നുണ്ട്.