പറവൂര്‍: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ഷനവുമായി മുഖ്യമന്ത്രി രംഗത്ത്. ബിജെപിയെ നേരിടുന്നതിന് സിപിഎമ്മുമായി സഹകരിക്കാമെന്നും പക്ഷേ ‘ ആയുധം’ താഴെ വയ്ക്കണമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. അല്‍പ്പമെങ്കിലും ബോധമുണ്ടെങ്കില്‍ മുല്ലപ്പള്ളി അങ്ങനെ പറയുമോ? നിങ്ങളാണോ രാജ്യത്ത് ബിജെപിയെ നേരിടാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ദേശീയ തലത്തില്‍ ബിജെപിയെ എങ്ങനെ നേരിടണമെന്നതിന് സിപിഎമ്മിന് വ്യക്തതയില്ലെന്നും അക്രമം അവസാനിപ്പിച്ചാല്‍ അടുത്ത നിമിഷം സിപിഎമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
റഫേല്‍ അഴിമതിയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ബിജെപിക്കെതിരെ ശബ്ദിക്കാന്‍ പോലും പിണറായിയും കോടിയേരിയും തയ്യാറായിട്ടില്ല. ലാവലിന്‍ കേസിലെ രഹസ്യങ്ങള്‍ പുറത്ത് വരുമോയെന്ന ഭയം കൊണ്ടാവാം ഇതെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
Discussion about this post