കൊച്ചി: ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും.മണിയുടെ സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ളവരുടെ നുണ പരിശോധന നടത്തണമെന്നാണ് സിബിഐ അവശ്യപ്പെട്ടത്.
മണിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഉണ്ടായിരുന്നു. അതിനാലാണ് മണിയുടെ സുഹൃത്തുക്കളുടെ നുണ പരിശോധന വേണമന്ന് സിബിഐ ആവശ്യപ്പെട്ടത്. അതേസമയം നുണപരിശോധനയ്ക്ക് തയാറാണെന്ന് ജാഫര്‍ ഇടുക്കിയടക്കം മണിയുടെ ഏഴ് സുഹൃത്തുക്കള്‍ കോടതിയെ അറിയിച്ചിരുന്നു.
മണിയുടെ മരണശേഷം അന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ത്തന്നെ മണിയുടെ അനിയന് ഉള്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ സുഹൃത്തുക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
Discussion about this post