ഇടുക്കി: ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഐഎഎസിനെതിരെ മൂന്നാര്‍ എംഎല്‍എ എസ് രാജേന്ദ്രന് നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് വൈദ്യുതിമന്ത്രി എംഎം മണി. സ്ത്രീകളോട് പെരുമാറേണ്ട രീതി ഇങ്ങനെ അല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കളക്ടറോട് എസ് രാജേന്ദ്രന് മാപ്പു പറഞ്ഞ ശൈലിയെയും എംഎം മണി വിമര്‍ശിച്ചു. ഖേദപ്രകടനത്തില്‍ എസ് രാജേന്ദ്രന് നടത്തിയ പരാമര്‍ശങ്ങളും ശരിയായില്ല. പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ക്ക് നടത്തിയ ശേഷം എംഎല്‍എക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post