പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ്. ഇന്ന് അര്‍ധരാത്രി മുതല്‍ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ജില്ല കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു. കുംഭമാസ പൂജയ്ക്ക് ശബരിമല നട നാളെ തുറക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ആവശ്യം. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കളക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു.
കുംഭമാസ പൂജയ്ക്ക് നട തുറക്കുന്ന ശബരിമലയില്‍ യുവതികള്‍ എത്തുമെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ശബരിമലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് പോലീസ് വിലയിരുത്തുന്നു. ഇത് മുന്നില്‍ കണ്ട് സുരക്ഷ ഒരുക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. കുംഭമാസ പൂജയ്ക്കായി ചൊവ്വാഴ്ചയാണ് ശബരിമല നട തുറക്കുന്നത്. 17 വരെ ദര്‍ശനം ഉണ്ടാകും.
Discussion about this post