മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്റൈനില്‍ പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ പാവറട്ടി സ്വദേശി എബി തോമസ് (32) ആണ് മരിച്ചത്. ബഹ്റൈന്‍ ടെക്നിക്കല്‍ സര്‍വീസ് ജീവനക്കാരനായിരുന്നു ഇദ്ദേഹം. സുഖമില്ലാതായതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ എബി ചികിത്സ തേടിയിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ രാവിലെ വീട്ടിലെ എബിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്ത് വരികയിരുന്നു ഇദ്ദേഹം. ഭാര്യ അന്ന മറിയ ഏഷ്യന്‍ സ്കൂള്‍ അധ്യാപികയാണ്.
Discussion about this post