കൊച്ചി: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന് ദിലീപിന് വിദേശത്ത് പോകാന്‍ കോടതി വീണ്ടും അനുമതി നല്കി. ഈ മാസം 13 മുതല്‍ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളില്‍ നടന്റെ സ്വകാര്യ ആവശ്യത്തിനായി പോകുന്നതിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
നേരത്തെ മൂന്ന് പ്രാവശ്യം സിനിമാ ഷൂട്ടിന്റെ ഭാഗമായി വിദേശത്ത് പോകാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയായതിനാലാണ് ദിലിപീന്റെ വിദേശയാത്രകള്‍ക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post