ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ സാധ്യതാപഠനത്തിന് അനുമതി നല്കിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ കോടതി അലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജി തള്ളിയ സര്‍ക്കാര്‍ സാധ്യത പഠനത്തിന് അനുമതി നല്‍കിയതില്‍ എവിടെയാണ് കോടതി അലക്ഷ്യമെന്ന് സുപ്രീംകോടതി ചോദിച്ചു.
അതേസമയം സുപ്രീംകോടതിയുടേയോ, തമിഴ്നാട് സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ പുതിയ അണക്കെട്ട് നിര്‍മ്മാണം തുടങ്ങരുത് എന്നും കോടതി വ്യക്തമാക്കി. ഇതോടെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന്റെ സാധ്യതാ പഠനവുമായി കേരളത്തിന് മുന്നോട്ടുപോകാം. എന്നാല്‍ മുല്ലപെരിയാറില്‍ പുതിയ അണകെട്ട് ഉടന്‍ നിര്‍മിക്കില്ലെന്നും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അണകെട്ട് നിര്‍മിക്കാന്‍ കഴിയില്ല എന്നും കേരളം കോടതിയില്‍ വ്യക്തമാക്കി.
Discussion about this post