പത്തനംതിട്ട: പണം അപഹരിക്കാനായി യാചകനെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 27 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി പിടിയില്‍. പീരുമേട് സ്വദേശിയാണ് 27 വര്‍ഷത്തിന് ശേഷം വണ്ടിപ്പെരിയാര്‍ പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട മൂഴിയാര്‍ സ്റ്റേഷന് പരിധിയില്‍ 1991 ലാണ് കേസിനാസ്പദമായ സംഭവം.
പ്രതിയായ പീരുമേട് പാമ്പനാര്‍ ലാന്‍ഡ്രം സ്വദേശിയായ മുനിയാണ്ടി ശബരിമലയില്‍ ജോലിചെയ്യവെയാണ് യാചകനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പണം കവര്‍ന്നത്. സംഭവ ശേഷം പ്രതി ഒളിവില്‍ പോയി. തുടര്‍ച്ചയായ അന്വേഷണത്തിനിടെ ഇയാള്‍ പാമ്പനാറ്റില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കുമളിയിലേക്ക് വരുന്നുണ്ടെന്ന് വിവരം ലഭിച്ചു.
കട്ടപ്പന ഡിവൈഎസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ എസ്ഐ സാഗറിന്റെ നേതൃത്വത്തില്‍ ബസില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. പ്രതിയ്ക്ക് ഇപ്പോള്‍ 62 വയസ് പ്രായമുണ്ട്. തുടരന്വേഷണത്തിനായി പ്രതിയെ മൂഴിയാര്‍ പോലീസിന് കൈമാറി.
Discussion about this post