കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പോലീസ് അകാരണമായി മര്‍ദ്ദിച്ചുവെന്നും, അതിനാല്‍ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മട്ടാഞ്ചേരി സ്വദേശി സരോജത്തിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി വെച്ചു. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് സരോജത്തിന്റെ ആവശ്യം.
ശബരിമല പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപത്ത് വെച്ചു പോലീസ് അകാരണമായി മര്‍ദ്ദിച്ചുവെന്നാണ് സരോജത്തിന്റെ പരാതി. അതേസമയം സരോജം ശബരിമലയില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സജീവ പങ്കാളിയാണെന്നും പരിക്കേറ്റിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി അവര്‍ തന്നെയാണെന്നും നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിന് ബാധ്യതയില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ വാദിച്ചു.
Discussion about this post