പൊതുപ്രവര്‍ത്തകര്‍ക്ക് വിവരവും വിവേകവും വേണം; കുമ്മനം രാജശേഖരന്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു

കോട്ടയം: പൊതുപ്രവര്‍ത്തകര്‍ക്ക് വിവരവും വിവേകവും വേണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. വിവരവും വിവേകവും ഉണ്ടാകാന്‍ വായന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പബ്ലിക് ലൈബ്രററി നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.

അതേസമയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായാല്‍ ജയിക്കുമെന്ന ഉറച്ച വിശ്വാസം ബിജെപിക്കുണ്ട്.

Exit mobile version