കണ്ണൂര്‍: കണ്ണൂരിലെ ഇരിട്ടിയില്‍ വ്യാവസായിയെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമം. വീടിന്റെ ഗ്രില്‍സിലൂടെ വൈദ്യുതി കടത്തിവിട്ടാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാപാരിയായ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും അപായപ്പെടുത്താനാണ് വൈദ്യുതി ലൈനില്‍ നിന്നും ഗ്രില്‍സിലേക്ക് വൈദ്യുതി കടത്തിവിട്ടത്. അബ്ദുള്ളക്കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
തൊട്ടടുത്ത വീട്ടില്‍ നിന്നും രാത്രി മോട്ടോര്‍ വയര്‍ മുറിച്ച് മാറ്റി വൈദ്യുത ലൈനില്‍ കൊളുത്തി നേരിട്ട് ഗ്രില്‍സിലേക്ക് കടത്തിവിട്ടത്. രാവിലെ ഗ്രില്‍സ് തുറക്കാന്‍ ശ്രമിച്ച അബ്ദുള്ളക്കുട്ടിക്ക് ഷോക്കേറ്റു. നിലത്ത് കയറിന്റെ ചവിട്ടി ഉണ്ടായിരുന്നത് കൊണ്ട് ആഘാതം കുറഞ്ഞു. പിന്നീടാണ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് നേരിട്ട് കണക്ഷന് കൊടുത്തുവെച്ച വയറുകള്‍ കണ്ടത്.
കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കൂടിയായ അബ്ദുള്ളക്കുട്ടി രാഷ്ട്രീയമായി എല്ലാവരുമായും സൗഹൃദത്തിലായിരുന്നു. അബ്ദുള്ളക്കുട്ടിയെ രക്ഷിക്കാനെത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരായിരുന്നു. രാഷ്ട്രീയ എതിരാളികളെപ്പോലും ഇത്തരത്തില്‍ കുടുംബത്തോടെ അപായപ്പെടുത്താന്‍ ശ്രമം നടന്നിട്ടില്ലാത്ത കണ്ണൂരില്‍ നടപ്പിലായ പുതിയ രീതിയെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.
Discussion about this post