കൊച്ചി: ലഹരി മരുന്ന് വില്‍പ്പനക്കാരനായ യുവാവിന് പറ്റിയ ഏറ്റവും വലിയ അമളിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എക്സൈസ് എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞപ്പാടെ മരുന്നുമായി ഓടിരക്ഷപ്പെടാന്‍ ശ്രമം നടക്കുന്നതിനിടെയാണ് സംഭവം. ലഹരി വില്‍പ്പനക്കാരന്റെ കൈയ്യില്‍ നിന്ന് മരുന്ന് വാങ്ങാന്‍ എത്തിയതായിരുന്നു പെരുമ്പടപ്പ് സ്വദേശി എബിന് ആന്റണി (21). എക്സൈസിനെ കണ്ടപ്പാടെ വില്പ്പനക്കാരന് ഓടിരക്ഷപ്പെട്ടു. ഒന്നും അറിയാതെ ഇരുന്ന പണം നല്കാന് വന്ന യുവാവ് ഇയാള്‍ക്ക് പിന്നാലെ ഓടുകയായിരുന്നു.
ശേഷം ഓടികിതച്ച് എത്തിയതാകട്ടെ എക്സൈസ് സംഘത്തിന്റെ മുന്‍പിലും. ഇതോടെ കാര്യങ്ങള്‍ മൊത്തത്തില്‍ കുഴഞ്ഞു. കാര്യം തിരക്കി വിലങ്ങ് ഇടേണ്ട കാര്യമേ എക്സൈസിന് വന്നുള്ളൂ. മരുന്ന് വില്പനയ്ക്കായി കൊണ്ടുവന്ന മട്ടാഞ്ചേരി ചക്കാമാടം ജൂ ടൗണ്‍ സ്വദേശി അരുണ്‍ ജോര്‍ജ് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. പെരുമ്പടപ്പ് ഭാഗത്തെ ഇടവഴിയിലാണ് ലഹരി ഇടപാട് നടന്നിരുന്നത്. എബിന് അരുണ്‍ ലഹരി ഗുളികകള്‍ കൈമാറിയിരുന്നു.
ലഹരി മരുന്നാണെന്ന് ഉറപ്പിച്ച ശേഷം പണവും നല്കി. എന്നാല്‍ പണം കൈപ്പറ്റാനായി നിന്നിരുന്ന അരുണ്‍ എക്സൈസിന്റെ വാഹനം കണ്ട് ഓടുകയായിരുന്നു. കാര്യം പിടികിട്ടാതിരുന്ന എബിന് ഇയാളുടെ പിറകെ പണവുമായി ഓടി. എബിന് ഓടി എത്തിയത് എക്സൈസ് വാഹനത്തിന് മുമ്പിലേക്ക്.
വഴിയില്‍ നിന്ന ഒരാള്‍ ഓടി മറയുകയും മറ്റൊരാള്‍ തങ്ങളുടെ വാഹനത്തിന് നേരെ ഓടി വരുന്നതും കണ്ട എക്സൈസുകാരും ആദ്യം ഒന്നു പകച്ചു.
തങ്ങളുടെ സമീപം ഓടിക്കിതച്ചെത്തിയ എബിനോട് എക്സൈസ് കാര്യങ്ങള്‍ തിരക്കി. കൂട്ടുകാരന് പനിയാണെന്നും അവനുള്ള മരുന്നും വാങ്ങി വന്നതാണെന്നും പക്ഷേ അവന് മരുന്ന് വാങ്ങാതെ ഓടിപ്പോയെന്നും അത് കൊടുക്കാനാണ് താന്‍ പിന്നാലെ ഓടിയതെന്നും എബിന് പറഞ്ഞു. ‘ഓടിച്ചിട്ട് കൊടുക്കുന്ന മരുന്ന്’ എന്നാല്‍ ഒന്ന് കാണിക്കാന്‍ എക്സൈസും ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ലഹരി മരുന്ന് കണ്ടെത്തിയതും ശേഷം പിടിവീണതും. 54 നൈട്രോസെപാം ഗുളികകള്‍ എബിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തു. 70 ഗ്രാം കഞ്ചാവും ഇയാളുടെ കൈയില്‍ നിന്ന് കണ്ടെടുത്തു.
Discussion about this post