എംഎല്‍എയ്ക്ക് തല്‍സ്ഥാനത്ത് തുടരാം.! കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി: എംഎല്‍എയ്ക്ക് തല്‍സ്ഥാനത്ത് തുടരാം.. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ. അതേസമയം എംഎല്‍എയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനോ ആനുകൂല്യം കൈപ്പറ്റാനോ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. എതിര്‍ സ്ഥാനാര്‍ഥിയ്‌ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചിപ്പിച്ചതിനാണ് അയോഗ്യത.

ജനുവരി 17നായിരുന്നു കൊടുവള്ളിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരെ കാരാട്ട് റസാഖ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം കരാട്ട് റസാഖിനെ അയോഗ്യനാക്കിയ പശ്ചാത്തലത്തില്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന എതിര്‍ സ്ഥാനാര്‍ത്ഥി എംഎ റസാഖിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 573 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാരാട്ട് റസാഖ് വിജയിച്ചത്.

യുഡിഫ് സ്ഥാനാര്‍ഥി എംഎ റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള വീഡിയോ ഡോക്യുമെന്ററി സൃഷ്ടിച്ചു പ്രചരണം നടത്തി എന്നാണ് കാരാട്ട് റസാഖിനെതിരായ പരാതി.

Exit mobile version