കൊച്ചി: സമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ച മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു.സാമൂഹ്യ-വിദ്യാഭ്യാസ മേഖലയില്‍ മഹത്തായ സംഭാവന നല്കിയ മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമയുടെ ഡോക്യുമെന്ററിയുടെ തിരക്കഥ ഒരുക്കുന്നത് ജോണ്‍ പോളാണ്.
രാജു എബ്രഹമാണ് ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിക്കുന്നത്.എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഇതിന്റെ ചിത്രീകരണം ആരംഭിച്ചു. 1902ല്‍ മുംബൈ യാത്രയ്ക്കിടെയുണ്ടായ ട്രെയിന്‍ അപകടത്തിലാണ് മദര്‍ മരിച്ചത്. സെന്റ് തെരേസാസ് സ്കൂള്‍, കൊച്ചിയിലെ ആദ്യത്തെ മെഡിക്കല്‍ ഷോപ്പ്, ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറും തൊഴില്‍ പരിശീലന വിദ്യാഭ്യാസ സ്ഥാപനം ഇതൊക്കെ മദറിന്റെ നേതൃത്വത്തിലായിരുന്നു ആരംഭിച്ചത്.
Discussion about this post