തിരുവനന്തപുരം: വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ സാമുദായിക സംഘടന നേതാക്കളെ ഉള്‍ക്കൊള്ളിച്ച് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്ന് വിപുലീകരിക്കും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ജനറല്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ യോഗത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും എന്ന് അധികൃതര്‍ അറിച്ചു.
കൃസ്ത്യന്‍ മുസ്ലിം സംഘടനാ നേതാക്കള്‍ക്ക് സമിതിയില്‍ പ്രാതിനിധ്യം നല്‍കും. വനിതാമതിലിന്റെ തുടര്‍ച്ച തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തിലാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിക്കാന്‍ ധാരണയായത്. സമാന ചിന്താഗതിക്കാരായ ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കാനാണ് തീരുമാനം. നവോത്ഥാന മൂല്യങ്ങള്‍ ഊട്ടി ഉറപ്പിച്ച് ജനഹൃദയങ്ങളില്‍ ആശയങ്ങളെത്തിക്കുകയാണ് ലക്ഷ്യം.
താലൂക്ക് തലം മുതല്‍ സംസ്ഥാന തലം വരെ നവോത്ഥാന സമിതികള്‍ രൂപീകരിക്കാനാണ് തീരുമാനം. ഇതിനായി ഒമ്പതംഗ സെക്രട്ടേറിയറ്റിന് രൂപം നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. നവോത്ഥാന സമിതിയില്‍ ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെയും ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചതായി വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിരുന്നു.
Discussion about this post