പാലക്കാട്: വീട്ടമ്മയെ ചാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇപ്പോഴും സമീപവാസികളുടെ ഞെട്ടല്‍ മാറിയിട്ടില്ല. മാത്തൂര്‍ സ്വദേശി സഹദേവന്റെ ഭാര്യയുമായ ഓമനയുടെ മൃതദേഹം കഴിഞ്ഞ ദിവമാണ് പ്രതികളിലൊരാളായ ഷൈജുവിന്റെ വീട്ടില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
ഓമനയുടെ കുട പ്രതിയായ ഷൈജുവിന്റെ വീട്ടില്‍ കണ്ടെത്തിയതോടെ സംശയം തോന്നി വീടു പരിശോധിച്ചതോടെയാണ് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഷൈജു ഓമനയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണം വില്ക്കാന് ശ്രമിച്ചിരുന്നു. സംശയം തോന്നിയ നാട്ടുകാരും കടയുടമയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞു.
ഷൈജുവിന്റെ വീടിന് പിന്നിലുള്ള സെപ്റ്റിക് ടാങ്കിന്റെ മുകളിലുള്ള മണ്ണ് നീക്കിയത് മൃതദേഹം അതിലേക്ക് തള്ളാനാണെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. പ്രതികള്‍ക്ക് ഓമനയോട് എന്തെങ്കിലും മുന്വൈരാഗ്യമുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Discussion about this post