കല്‍പ്പറ്റ: വയനാട്ടില്‍ ഒരാള്‍ കൂടി കുരങ്ങ് പനി രോഗ ലക്ഷണങ്ങളൊടെ ചികിത്സ തേടി. ഇതോടെ കുരങ്ങ് പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം ഒമ്പതായി. ഇവരെ കൂടാതെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ കുരങ്ങുകള്‍ ചത്തു വീഴുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വനാതിര്‍ത്തികളിലും മറ്റുമായി കൂടുതല്‍ കുരങ്ങുകളുടെ ജഡം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
2018 ഡിസംബര്‍ മുതല്‍ ഇതുവരെ 44 കുരങ്ങുകളാണ് ചത്തത്. ഇവയില്‍ ചില ജഡങ്ങള്‍ പോസ്റ്റുമാര്‍ട്ടം ചെയ്ത് സാമ്പിളുകള്‍ കോഴിക്കോട്ടേക്ക് അയച്ചെങ്കിലും പരിശോധഫലം ഇതു വരെ ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. ഫലം എത്തിയെങ്കില്‍ മാത്രമെ കുരങ്ങുകള്‍ ചത്തൊടുങ്ങുന്നതിന്റെ കാരണം വ്യക്തമാകൂ.