തിരുവനന്തപുരം: നടനും കൊല്ലം നിയോജക മണ്ഡലം എംഎല്‍എയുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായിക രംഗത്ത്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തെത്തിയത്. അദ്ദേഹം തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെയാണ് ടെസ് വെളിപ്പെടുത്തിയിരിക്കുന്നത്.
19 വര്‍ഷം മുമ്പ് കോടീശ്വരന് എന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ പറയുന്നു. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ അടുത്തേക്ക് തന്നോട് താമസം മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും, പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ തന്റെ ചാനല്‍മേധാവിയായ ഡെറക് ഒബ്റമിനോട് പറഞ്ഞിരുന്നുവെന്നും, ഒരുമണിക്കൂറോളം ഇത് ചര്‍ച്ച ചെയ്തുവെന്നും ടെസ ആരോപിക്കുന്നു.
I was 20 years old quiz directing #koteeswaran when the mallu host #mukeshkumar called my room multiple times and then changed my room to beside his on the next sch. My then boss @derekobrienmp spoke to me for an hour & got me out on the next flight. 19 yrs on thank you Derek.
— Tess Joseph (@Tesselmania) October 9, 2018
അതേസമയം, ആരോപണം പുച്ഛിച്ച് തള്ളിയായിരുന്നു മുകേഷിന്റെ പ്രതികരണം. മാത്രമല്ല അങ്ങനെ ഉണ്ടായോ എനിക്ക് ഓര്‍മ്മയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post