രാമനാട്ടുകര: ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസിനു നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍. രാമനാട്ടുകരയിലാണ് ഞെട്ടിപ്പിക്കു്നന സംഭവം. കാറിലെത്തിയ സംഘമാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. വാഹനം മറികടന്നതിനെ ചൊല്ലിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. രണ്ട് വിദ്യാര്‍ത്ഥികളെ ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
മലപ്പുറം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ദേശീപാതയിലൂടെ കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പലതവണ ബസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ബസിന് നേരെ വെടിയുതിര്‍ത്തു.
ബസ് ജീവനക്കാരാണ് ഫറോക്ക് പോലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കാറ് കണ്ടെത്തി. രാമനാട്ടുകര സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. വാടകയ്ക്കെടുത്ത കാറിലാണ് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തത്. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്ണാണ് ഇവര്‍ ഉപയോഗിച്ചത്. സംഭവത്തില്‍ നാശനഷ്ടമോ ആളപായമോ ഇല്ലാത്തതിനാല്‍ പരാതിയില്ലെന്ന് ഇവര്‍ അറിയിച്ചതായി ഫറോക്ക് പോലീസ് പറഞ്ഞു.
Discussion about this post