തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരട്ടിയോളം വര്‍ധിച്ചുവെന്ന് കണക്ക്. ജനവാസമേഖലയില്‍ വന്യമൃഗങ്ങള്‍ വന്ന് ആക്രമിക്കുന്നതിന്റെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 2008-09 കാലഘട്ടത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 പേരും പരിക്കേറ്റവര്‍32 പേരും ആണ്. എന്നാല്‍ 2018ലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 168 പേരാണ് വന്യമൃഗങ്ങള്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടതെങ്കില്‍ പരിക്കേറ്റവര്‍ 953 പേരാണ്. ഇത് സംബന്ധിച്ച് വിവരവകാശ രേഖയിലെ കണക്കുകള്‍ ആണ് വ്യക്തമാക്കുന്നത്.
മരണവും പരിക്കേറ്റവരുടെ കണക്കിന് പുറമെ 38,994 കര്‍ഷകര്‍ക്കാണ് കൃഷിനാശം ഉണ്ടായത്. വയനാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വന്യ മൃഗങ്ങളുടെ അക്രമവും, കൃഷിനാശവും ഉണ്ടായത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും ആവശ്യവും ഉയരുന്നുണ്ട്.
Discussion about this post