കൊച്ചി: ഡെന്‍ കമ്പനിയുടെ ജനവിരുദ്ധ നിലപാടിനെതിരെ തിങ്കളാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഡെന്‍ ലോക്കല്‍ കേബിള്‍ ഓപ്പറേറ്റേഴ്സ് സംയുക്ത സമരസമിതി ആഹ്വാനം ചെയ്യതു. ഡെന്‍ കമ്പനിയുടെ എറണാകുളത്തുള്ള ഹെഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയം നടത്താനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.
ഉപഭോക്താക്കളോടും കേബിള്‍ ഓപ്പറേറ്റേഴ്സിനോടുമുള്ള ഡെന്‍ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് നടത്തുന്നത്. കേരളത്തിലെ ഡെന്നെറ്റ് വര്‍ക്ക് ‘ഫ്രീ ടു ചാനലുകളും വാര്‍ത്ത ചാനലുകളും ഉപഭോക്താക്കള്‍ക്ക് നല്‍കാതെയും ട്രായി നിയമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും എതിരായി സ്വന്തമായി ചാനല്‍ ബൊക്കെ നിര്‍മ്മിച്ച് നല്‍കാനുള്ള തീരുമാനിച്ചിരിക്കുകയാണെന്നും സമരസമിതി വ്യക്തമാക്കി.
Discussion about this post