കൊച്ചി: ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് എഴുത്തുകാരി പി വത്സല രംഗത്ത്. മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ചില ജഡ്ജിമാരുടെ അപക്വ വിധിയാണ് ശബരിമ സ്ത്രീപ്രവേശന കേസിലുണ്ടായത്.
ശബരിമലയിലെ ആചാരങ്ങള്‍ കാനനക്ഷേത്രം എന്ന നിലയില്‍ ഉണ്ടായതാണെന്ന് ലേഖനത്തില്‍ പറയുന്നു. അവിടെ സ്ത്രീകള്‍ക്കു സുരക്ഷ നല്കല് ബുദ്ധിമുട്ടായിരുന്നു. സ്ത്രീ സ്ത്രീ തന്നെയാണെന്നും പുരുഷന് പുരുഷനാണെന്നുമുള്ള ചിന്ത നിയമമജ്ഞര്‍ മറന്നുപോയെന്ന് വത്സല പറഞ്ഞു.
ആര്‍എസ്എസ് മുഖമാസികയായ കേസരിയില്‍ എഴുതിയ ലേഖനത്തിലാണ്, സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷ കൂടിയായ വത്സലയുടെ പ്രതികരണം.
”കോടതി സ്ത്രീകളുടെ ശരീര ശാസ്ത്രം പരിഗണിച്ചില്ല. ഞാന്‍ യാത്ര ചെയ്യുന്നത് സൗകര്യ ദിനങ്ങള്‍ നോക്കി മാത്രമാണ്. വിശ്രമം ആവശ്യമുള്ളപ്പോള്‍ യാത്ര പാടില്ല.”
സ്ത്രീകളെ എത്രയും പെട്ടെന്ന് ശബരിമലയില്‍ കയറ്റാനുള്ള താത്പര്യം ഭരണാധികാരികള്‍ക്കാണ്. അവര്‍ സ്ത്രീകളുടെ സുരക്ഷയ്ക്കു വനിതാ പൊലീസിനെ നിയോഗിക്കുമെന്നു പറയുന്നു. നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ എത്ര വനിതാ പോലീസ് ഉണ്ടെന്ന് വത്സല ചോദിച്ചു.
Discussion about this post