തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശം ആവശ്യപ്പെടില്ലയെന്ന് സൂചന. ഏഴ് ദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം തുറന്ന കോടതിയില്‍ ശക്തമായി വാദിച്ച ദേവസ്വം ബോര്‍ഡ്, ഇനി സാവകാശം എഴുതി ആവശ്യപ്പെട്ടാല്‍ തിരിച്ചടിയാകുമെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഈ മാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ യുവതികള്‍ എത്തിയേക്കുമെന്ന് സൂചനയുണ്ട്.
അതിനാല്‍ത്തന്നെ സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവടങ്ങളില്‍ മൂന്ന് എസ്പിമാരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കും.