കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂരില്‍ കുന്നുകള്‍ ഇടിച്ച് നിരത്തി അനധികൃത ചെങ്കല്‍ ഖനനം. അനധികൃതമായി പതിനഞ്ചിലധികം ചെങ്കല്‍ ക്വാറികളാണ് പെരുവായ മലയില്‍ മാത്രം ഉള്ളത്. ഇത്തരത്തില്‍ അനധികൃതമായി നടത്തുന്ന ചെങ്കല്‍ ഖനനത്തിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്. പരിസ്ഥിതി പ്രാധാന്യമേറെയുള്ള തലക്കുളത്തൂരിലെ പെരുവായ മല ചെങ്കല്‍ ഖനന മാഫിയ തുരന്നെടുക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.
നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇത്തരത്തിലുള്ള ഖനനം മൂലം നിരവധി പാരിസ്ഥിതിക ആഘാതങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് കുടിവെള്ളം ക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. അതേ സമയം അനധികൃത ഖനനം അധികൃതരുടെ ഒത്താശയോടെയാണ് ആക്ഷേപവും നാട്ടുകാര്‍ക്കിടയിലുണ്ട്. അതുകൊണ്ടു തന്നെ അനധികൃത ഖനനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Discussion about this post