മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ രേണുരാജിനെതിരെ നടത്തിയ പ രാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രന് എംഎല്‍എ. സബ് കളക്ടര്‍ തന്നെ അവഹേളിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ടു സ്പീക്കര്‍ക്ക് താന്‍ പരാതി നല്‍കുമെന്നും എസ് രാജേന്ദ്രന് എംഎല്‍എ പറഞ്ഞു. മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ രേണു തടഞ്ഞിരുന്നു.
കളക്ടര്‍ക്ക് ബോധമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. നിര്‍മ്മാണം
നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്കി കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കളക്ടര്‍ റിപ്പോര്‍ട്ട് നല്കി. ഇതിനെതിരെ കോടതിയലഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും കളക്ടര്‍ രേണു രാജ് അറിയിച്ചിട്ടുണ്ട്.
Discussion about this post